send in your articles to : spandanamcampuspulse@gmail.com

.....MOVIE CORNER .............

                                                                       by നിഖില്‍



ഇത് പ്രാഞ്ചിയെട്ടന്റെ ലോകം
 
എന്നും പുതുമകള്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കാറുള്ള രഞ്ജിത്തിന്റെ കയ്യില്‍നിന്ന്മറ്റൊരു നല്ല ചിത്രം കൂടി, 'പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ്'.പേര് സൂചിപ്പിക്കുന്ന പോലെ ഈ കഥയില്‍ പ്രാഞ്ചിയേട്ടനും,ഒരു സെയിന്റും മാത്രമേ ഉള്ളു.പ്രാഞ്ചിയെട്ടന്‍ തന്റെ കഥ ഫ്രാന്‍സിസ് പുന്ന്യവളനോട് പറയുകയാണ്.C F ഫ്രാന്‍സിസ്,പ്രാഞ്ചിയും പിന്നീടു അരി-പ്രാഞ്ചിയും ആയതും...ആ പേരും ഒന്ന് മാറ്റിയെടുക്കാന്‍ പ്രാഞ്ചിയെട്ടന്‍ നടത്തുന്ന 'തരികിടകളും' ആണ് പ്രാഞ്ചിയെട്ടന്റെ കഥ.ആ കഥക്കിടയില്‍ പ്രാഞ്ചിയെട്ടന്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളിലൂടെ സിനിമ വികസിക്കുന്നു...തികച്ചും നല്ല നര്‍മത്തില്‍ ചാലിച്ച്.
തനിക്ക് കേരളത്തിലെ ഇതു ഭാഷഭേധവും സ്ലാങ്ങും അസ്സലായി വഴങ്ങുമെന്ന് മമൂട്ടി ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.''തൃശൂര്‍ക്കാരന്‍ നസ്രാണിയായി'' മംമൂക്കി അക്ഷരാര്‍ഥത്തില്‍ കലക്കി...തൃശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍..'''കളര്‍'' ആക്കി.കമെടിയും,സെന്റിമെന്റ്സും,പൊങ്ങച്ചവും [ഒരു അഴകിയ രാവണന്‍ ലൈന്‍] എല്ലാം മമ്മൂക്കയുടെ കയ്യില്‍ ഭദ്രം.ഒരിടവേളക്ക് ശേഷം ഇന്നസെന്റ് വീണ്ടും full-fledge കോമഡി റോള്‍ ചെയ്തു ഗംഭീരമാക്കി..ജഗതി,പ്രിയാമണി,സിദ്ദിക്ക്,ടിനി ടോം തുടങ്ങിയവര്‍ തങ്ങളുടെ ഭാഗം നന്നാക്കി.ഇടവേള ബാബു ഒരു ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തിയെങ്കിലും മോശം പ്രകടനമായിരുന്നു[വെറുതയല്ല തിലകന്‍ ചേട്ടന്‍ പറഞ്ഞത്].വേണുവിന്റെ ക്യാമറ ആ ക്ലാസ്സ്‌ നിലവാരം പുലര്‍ത്തി..ഒരു മധ്യവര്‍ത്തി മലയാള സിനിമയുടെ എല്ലാ technichal perfection ഈ ചിത്രത്തിലും കാണാം.ബിജിബലിന്റെ BGMഉം പാട്ടും വളരെ നന്നായിട്ടുണ്ടേ.ഒരു ഗാനം മാത്രമേ ചിത്രത്തില്‍ ഉള്ളു...അതും ആപ്റ്റ് ആയി ചേര്‍ത്തിരിക്കുന്നു.
ചിത്രത്തിന്റെ highlight തീര്‍ച്ചയായും സ്ക്രിപ്റ്റ് തന്നെ.തൃശൂര്‍ ഭാഷയില്‍ ആണ് എല്ലാ കഥാപാത്രങ്ങളും സംസാരിക്കുന്നത്.തൂവാനതുംബികളിലെപ്പോലെയോ രാജമാനിക്കത്തിലെ പ്ലെയോ നായക കഥ പത്രം മാത്രം ലോക്കല്‍ slang ഉപയോഗിച്ചിരുന്നെങ്കില്‍ അത് പരാജയമയേനെ.അത് പോലെ തന്നെ ലാഗ് ആയിപ്പോകും എന്ന് തോന്നുന്ന സീനുകള്‍ തന്റെ തിരക്കഥ വൈഭവം കൊണ്ട് രഞ്ജിത്ത് tackle ചെയ്തിരിക്കുന്നു.അത്പോലെ punch ഡയലോഗ് ആവശ്യത്തിനു ഉണ്ടേ.ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് പൊതുവേ ഒരു എബ്റെര്‍തൈനെര്‍ ആണ്.നല്ല humerous സീനുകളാണ് ഫസ്റ്റ് ഹള്‍ഫില്‍.പ്രാഞ്ചിയെട്ടന്‍ ഊര് തവണ തോല്‍ക്കുംബോളും പ്രേക്ഷകന്‍ ചിരിക്കുന്നുന്ടെകിലും ഒരു നൊമ്പരം മനസ്സില്‍ തോന്നാതിരിക്കില്ല.ഫ്രാന്‍സിസ് പുണ്യവാളനും ആയുള്ള പ്രാഞ്ചിയെട്ടന്റെ സീനികള്‍ വളരെ diffrent ആയി ചെയ്തിരിക്കൂന്നു.തികച്ചും അതിശയോക്തി തോന്നാത്ത തലത്തിലാണ് ഈ ഭാഗങ്ങള്‍ എന്നുള്ളത് രഞ്ജിത്തിന്റെ സ്ക്രിപ്റ്റിന്റെ മികവു തന്നെയാണ് സൂചിപ്പിക്കുന്നത്.സെക്കന്റ്‌ ഹള്‍ഫില്‍ ആണ് നായികയുടെ രംഗപ്രവേശവും,മെയിന്‍ കഥയുടെ ആരംഭവും.മികച്ച,വ്യത്യസ്തമായ ഒരു ക്ലൈമാകസിലൂടെ ഈ സിനിമ പ്രേക്ഷകരുടെ കയ്യടി നേടുന്നു.
എങ്കിലും ചില പോരയ്മ്മകള്‍ ചൂടിക്കട്ടാതെ വയ്യ.കഥാദാരിദ്ര്യം തന്നെ ആദ്യം.അത് രഞ്ജിത്തിന്റെ സ്ക്രിപ്റ്റിന്റെ മികവില്‍ കുറെയൊക്കെ മാഞ്ഞു പോയിട്ടുണ്ട്.പിന്നെയുള്ളത് സെക്കന്റ്‌ ഹള്‍ഫില്‍ ഉള്ള laggng ആണ്.അവസാനത്തെ കുറച്ചു സീനുകള്‍ തീര്‍ച്ചയായും നല്ല ബോറിംഗ് ആയിരുന്നു.എന്നിരുന്നാലും തമാശയുടെയും,സ്ലാങ്ങിന്റെയും ബലത്തില്‍ സിനിമ പ്രേക്ഷക പ്രശംസ നേടുന്നു.തികച്ചും ഒരു watchable movie ...
VERDICT -hit
RATING -7/10


ശിക്കാര്‍
മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രം ശിക്കാര്‍ മികച്ച inetial കളക്ഷന്‍ നേടിക്കൊണ്ടേ മുന്നേറുന്നു.വര്‍ഷങ്ങള്‍ മുന്‍പേ നടന്ന ഒരു സംഭവത്തിന്റെയും തുടര്‍ന്നുള്ള പ്രതികാരത്തിന്റെയും കഥ പറയുന്ന ശിക്കാര്‍ ക്ലൈമാക്സ്‌ മികവു കൊണ്ടും,മികച്ച action സീനുകള്‍ കൊണ്ടും ആകര്‍ഷകമാണ്.m പത്മകുമാറിന്റെ മറ്റു സിനിമകളില്‍ നിന്ന് വ്യത്യസ്തമായി thriller-action ഗാനത്തില്‍ പെടുത്താവുന്ന സിനിമയാണ് ശിക്കാര്‍.
ഫസ്റ്റ് ഹാഫില്‍ സിനിമ ശരിക്കും ഇഴയുകയായിരുന്നു.മോഹന്‍ലാലിന്‍റെ ഇന്റ്രോ സീന്‍ വരെ ഉശാരയിരുന്നെങ്കിലും അതിനു ശേഷം കഥ ലക്ശ്യബോധമില്ലാതെ അലയുകയായിരുന്നു.സീനുകളില്‍ കഥ ഉണ്ടെങ്കിലും അത് തിരക്കഥയില്‍ പരാജയപ്പെടുന്ന കാഴ്ചയായിരുന്നു.ഡയലോഗുകളില്‍ തീരെ punch ഇല്ലായിരുന്നു.തമാശക്ക് വേണ്ടി ജഗതിയും,സുരാജും കിടന്നു മലക്കം മറയുനുന്റെങ്കിലും ഒരു ചലനവും തിയേറ്ററില്‍ ഉണ്ടാക്കിയില്ല.വിരസമായ ആദ്യ പകുതിക്ക് ശേഷം സിനിമയുടെ യഥാര്‍ത്ഥ കഥയിലേക്ക് സിനിമ കടന്നു.മോഹന്‍ലാലിന്‍റെ ഫ്ലാഷ്ബാക്ക് മുതല്‍ ഉള്ള സീനുകള്‍ മികച്ച സംവീധാന മികവുകൊണ്ട് ശ്രധിക്കപെടുന്നു.ക്ലൈമാക്സ്‌ അച്റേന്‍ സീനുകള്‍ വളരെ സാഹസികമായി ചിത്രീകരിച്ചതാണ്.അത് തന്നെയാണ് ഈ സിനിമയിലെ ഏറ്റവും മികച്ച ആകര്‍ഷണം.അവസാനം നല്ല ഒരു സന്ദേശവും നല്കിക്കൊണ്ടേ സിനിമക് ശുഭാവസാനം.
മികച്ച രീതിയില്‍ വികസിപ്പിക്കാവുന്ന ഒരു കഥ ഉണ്ടായിട്ടും തിരക്കഥയിലെ പരാജയം കൊണ്ടേ പടം വിരസമാവുകയാണ് പലയിടങ്ങളിലും.അതിന്റെ കൂടെ ഡയലോഗുകളില്‍ കൂടി പ്രശ്നങ്ങള്‍ ഉണ്ടായി.ആദ്യ പകുതിയിലെ ശംവീധനവും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല.മോഹന്‍ലാലിന്‍റെ ഒരു കാലിബര്‍ കൊണ്ട് മാത്രമാണ് ആദ്യ പകുതിലെ action സീനുകള്‍ നന്നായത്.ലാലേട്ടന്റെ പ്രതിഭയെ വെല്ലുവിളിക്കുന്ന ഒന്നും സ്ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ല.അനന്ന്യയും സമുദ്രക്കനിയും നല്ല പ്രകടനം നടത്തി.ക്യാമറ ഈ ജനുസ്സ് സിനിമകളുടെ നിലവാരം പുലര്‍ത്തിയില്ല.പല സീനുകളിലും ഔട്ട്‌ ഓഫ് ഫോക്കസ് ഫ്രാമുകള്‍ ഉണ്ടായിരുന്നു.ഇടുക്കിയുടെ സൗന്ദര്യം നന്നായി ഒപ്പിയെടുക്കാന്‍ സാധിച്ചിട്ടില്ല.എഡിറ്റിംഗ് ഒരു drama ഫില്മിന്റെ നിലവാരത്തില്‍ ആയിരുന്നു.m ജയചന്ദ്രന്റെ സംഗീതം ഔസേപ്പച്ചന്റെ ബ്ഗം എന്നിവ നന്നായി വന്നിട്ടുണ്ട്.ക്ലൈമാക്സ്‌ രംഗങ്ങളില്‍ കാമറയും,എഡിറ്റിങ്ങും നല്ല നിലവാരം പുലര്‍ത്തി.
MY RATING:7/10
VERDICT:HIT


ഒരു നാള്‍ വരും. - മോഹന്‍ലാല്‍, ശ്രീനിവാസന്‍ -

ഈ സിനിമ കണ്ടിറങ്ങുന്ന സാമാന്യ ബുദ്ധിയുള്ള ഏതൊരു പ്രേക്ഷകനും ഒരു പക്ഷെ ആദ്യം ചോദിക്കുന്ന ചോദ്യം ഇതാകാം.എന്തിനാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ? ഒരു ശ്രീനിവാസന്‍ ചിത്രമായ 'ഒരു നാള്‍ വരും' മോഹന്‍ലാലിനു സമ്മാനിച്ചത്‌ വെറും കോമാളിയുടെ രൂപം മാത്രം.മണിയന്‍ പിള്ള രാജു നിര്‍മിച്ചു ദാമര്‍ സിനിമ വിതരണം ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് ടി.കെ.രാജീവ്‌ കുമാര്‍ ആണ്.സമീര റെഡി, ദേവയാനി, സുരാജ് തുടങ്ങിയ താരങ്ങള്‍ കൂടെ ഉള്‍പെടുന്ന ഈ ചലച്ചിത്രത്തിന് ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍-ശ്രീനിവാസന്‍ ജോഡി ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഉണ്ട്.
ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു അഴിമതിക്കാരന്‍ ആണ്.സ്വന്തം മകളെ MBBS പഠിപ്പിക്കാന്‍ വേണ്ടിയാണ് ആണും പെണ്ണും കെട്ട ഈ പണി കാണിക്കുന്നത്.ഇദ്ദേഹത്തിന്റെ അടുക്കല്‍ നിന്ന് 'Plan Approved' എന്നെഴുതി ഒരു ഒപ്പ് ശേഖരിക്കുക എന്ന് പറഞ്ഞാല്‍ മമ്മൂട്ടിയെ ഡാന്‍സ് പഠിപ്പിചെടുക്കുക പോലെ പ്രയാസം പിടിച്ച പരിപാടിയാണ്.അങ്ങനെ ഇരിക്കെ ഒരു നാള്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രവുമായി ( കൊലപ്പുള്ളി സുകുമാരന്‍ ) ശ്രീനിവാസന്‍ ഒരു കച്ചട ഉണ്ടാകുന്നു.നാളുകള്‍ കഴിഞ്ഞപ്പോള്‍ സുകുമാരനും വീട് പണിയാന്‍ ആശ.എത്തുന്നത്‌ നമ്മുടെ ശ്രീനിവാസന്റെ അടുക്കലും.പഴയതിന്റെ പ്രതികാരവുമായി ശ്രീനിവാസനും എങ്ങനെയും ഒപ്പ് വാങ്ങും എന്ന നിശ്ചയദാര്‍ത്യത്തോടെ മോഹന്‍ലാലും തുനിഞ്ഞിറങ്ങുന്നു.അവസാനം അഴിമതിക്കാരനെ നായകന്‍ കുടുക്കി അവന്റെ മേല്‍ വിജയം സ്ഥാപിക്കുന്നു.ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.


മോഹന്‍ലാല്‍ പഴയ രീതിയില്‍ തുള്ളി ചാടണം എന്നാണു കേരളത്തിലുള്ള തൊണ്ണൂറു ശതമാനം ആളുകളുടെയും ആഗ്രഹം.അന്നത്തെ പോലെ കണ്ണടച്ചും, പഴത്തൊലി ചവുട്ടി തെന്നി വീഴുന്നതും ഒക്കെ വീണ്ടും കാണണം എന്നത് എല്ലാവരുടെയും ഒരു മോഹം ആയിരുന്നു.ആ ഒരു ലക്‌ഷ്യം മാത്രം വെച്ച് ആയിരുന്നു പാവം മണിയന്‍ പിള്ള രാജു ഈ ചിത്രം നിര്‍മ്മിച്ചത്.പക്ഷെ പാളി.. അമ്പേ പാളി.. പഴയ ലാലിന്‍റെ നിഴല്‍ പോലും ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നില്ല എന്ന് മാത്രമല്ല അഭിനയിക്കുന്നു എന്ന തോന്നലും പ്രേക്ഷകനില്‍ ഉളവാക്കുന്നു.ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍ ആയ മോഹന്‍ലാലിന്‍റെ പതനം ആയി മാത്രമേ ഇതിനെ നിരൂപകര്‍ വിലയിരുത്തൂ.One of the worst performances by our super star.

വല്ലപ്പോഴും ഒരു സിനിമ കാണുന്ന പ്രേക്ഷകന് ആദ്യ പകുതിയില്‍ ചിരിക്കാന്‍ പാകത്തില്‍ പലതും കാണും.അല്ലെങ്കില്‍ സിനിമ എന്ന മാധ്യമത്തെ ഒരു സംഭവം ആയി കാണുന്നവര്‍ക്ക്.ആദ്യ ഹാഫില്‍ നിന്നും രണ്ടാമത്തതിലെക്ക് തെന്നി മാറുമ്പോള്‍ ശ്രീനിവാസന്‍ എന്ന അനുഗ്രഹിത കലാകാരന്റെ കൈയില്‍ നിന്നും കഥയുടെ കടിഞ്ഞാണ്‍ പൊട്ടി പോകുന്നു.എന്ത് ചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ അറിയാത്ത ഒരു അവസ്ഥ.ടോം & ജെറിയില്‍ നിന്നും ആണോ ഇതിന്റെ രണ്ടാം പകുതി എടുത്തത്‌ എന്നു കൂടി എനിക്ക് സംശയമുണ്ട്‌.

സംഗീതവും, സംവിധാനവും, അഭിനയവും എല്ലാ ശരാശരിയില്‍ താഴെ നില്‍ക്കുന്ന ഈ ചിത്രം ഒരു പ്രേക്ഷകന്‍ എന്ന രീതിയില്‍ എന്നെ ഒട്ടും തൃപ്പ്തിപ്പെടുത്തിയില്ല.നിങ്ങളുടെ ഇഷ്ടങ്ങള്‍ നിങ്ങളുടേത് മാത്രം ആണ്.

അപൂര്‍വ്വരാഗം :കാഴ്ചയിലെ നവ്യാനുഭവം.....


.......rating...7/10

കഥയിലും ആഖ്യാനത്തിലും പുതിയ രീതികള്‍ പരീക്ഷിച്ചു
കൊണ് സിബി മലയിലിന്റെ ''അപൂര്‍വ്വരാഗം'' പ്രദര്‍ശനത്തിനെത്തി. പൂര്‍ണമായും പുതിയ ഒരു ആശയമാണ് സിനിമയുടെ കാതല്‍. മലയാളത്തില്‍ ആരും പരീക്ഷിച്ചിട്ടില്ലാത്ത,പരീക്ഷിക്കാന്‍ മടിക്കുന്ന ഒരു SUBJECT വളരെ വ്യത്യസ്തമായി അവതരിപിചിരിക്കുന്നു ഈ സിനിമയില്‍.VIOLENCE,ACTION,പ്രണയം , എന്നി ഘടകങ്ങള്‍ക്കു പ്രാധാന്ന്യം നല്‍കിക്കൊണ്ട് സസ്പെന്‍സിനും മുന്‍‌തൂക്കം നല്‍കിക്കൊണ്ട് തികച്ചും ഒരു ത്രില്ലെര്‍ ആയിട്ടാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്.സിബി മലയിയിന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും തികച്ചും DIFFERENT ആണ് ഈ സിനിമ.അത് കൊണ്ടായിരിക്കും 'THIS IS NOT A SIBI MALAYIL MOVIE BUT ITS DIRECTED BY HIM' എന്ന് സബ് ടൈറ്റില്‍ കൊടുത്തത്!
എങ്കിലും പടം സംവീധയകന്റെ കൈപ്പിടിയില്‍ നിന്ന് തെന്നി മാറി പോയെന്നു പറയാതെ വയ്യ. നല്ലൊരു സ്റ്റോറി ലൈന്‍ ഉണ്ടായിട്ടും അത് പൂര്‍ണ വിജയത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.രണ്ടാം പകുതിയിലെ സന്തോഷ്‌ മരിക്കുന്ന സീന്‍ വരെ ഒരു മേഗഹിറ്റ് പടതെപ്പോലെ തോന്നിച്ചു,പക്ഷെ CONCEPTല്‍ ഉണ്ടായ ഭാവന കഥാന്ത്യതിലേക്ക് സന്നിവേശിപ്പിക്കാന്‍ രചയിതക്കള്‍ക്കും ആയില്ല.ഇതുമൂലം അവസാനമാവുംപോഴെക്ക് ചിലെര്‍ക്കെങ്ങിലും നീരസം തോന്നാം.തിരക്കഥയിലെ പാളിച്ചകള്‍ സിനിമയില്‍ തെളിഞ്ഞു കാണാം, 'കൊളുത്താന്‍ ' വരുന്ന സീനിയര്‍ 1990-ലെ മലയാള സിനിമയെ ഓര്‍മിപിച്ചു.claimax ഇലെ പാകപിഴകള്‍ ചിത്രത്തിന്റെ സ്റ്റൈല്‍ ആകെ കെടുത്തി.തോക്ക് വച്ചുള്ള ആ സ്കെനുകള്‍ കുറെയധികം സിനിമകളില്‍ കണ്ടതിനലാവണം,തീര്‍ത്തും അരോചകമായി തോന്നി.
ചിത്രത്തിന്റെ പോസിറ്റീവ് കഥയിലെ വഴിത്തിരിവുകള്‍ തന്നെ,ഫസ്റ്റ് ഹാഫിനു മുന്‍പുള്ള സീന്‍ വളരെ ഉധ്വേകജനകം ആണ്.ബ്ഗം വളരെ നന്നായിരുന്നു.വിധ്യസഗരിന്റെ പാടുകള്‍ വ്യത്യസ്തമായ ഒരു ATTEMPT ആയിരുന്നു,റാപ്പും മേലോടിയും മിക്സ്‌ ചെയ്തുള്ള ക്യാമ്പസ്‌ SONG ഒരു നല്ല വര്‍ക്ക്‌ ആണ്.''എത്രയോ ജന്മമായി '' RINGTONE ആകി വച്ചതിലൂടെ ഒരു 'പ്രണയവര്‍ണങ്ങള്‍-സമ്മര്‍ ഇന്‍ ബെത്ലഹേം' EFFECT കൊണ്ട് വരാന്‍ സംവീധായകന്‍ ശ്രമിച്ചിരിക്കുന്നു.അത് പോലെ ഉള്ള ഒരു ഹിറ്റ്‌ ആയിരുന്നു സിബിയുടെ മനസ്സില്‍ എന്ന് വ്യക്തം.ചായാഗ്രഹണം ഈ ഗാനത്തില്‍ പെട്ട സിനിമകളുടെ നിലവാരം പുലര്‍ത്തിയില്ല.'ഭ്രമരം','ആഗതന്‍' തുടങ്ങിയ ചിത്രങ്ങളിലെ ലളിതമാനോഹരിത ഈ ചിത്രതിനില്ലാതെ പോയത് കൊണ്ടായിരിക്കാം, അജയന്‍ വിന്സിന്റ്റ് നിരാശപ്പെടുത്തി എന്ന് തന്നെ പറയാം.സീരിയസ് ത്രില്ലെര്‍ ചിത്രങ്ങള്‍ക്ക് ചേരാത്ത COLOURTONE ആയിരുന്നു ചിത്രത്തിന്.DIALOGUES മികച്ച നിലവാരം പുലര്‍ത്തി.
പ്രധാന നാലു കഥാപാത്രങ്ങളില്‍ നിഷാന്‍ മോശം പ്രകടനമായിരുന്നു എന്ന് പറയാതെ വയ്യ.ഇത്തരതിളുന്ന കഥാപാത്രങ്ങള്‍ക്ക് ചേരാത്ത ബോഡിലാംഗ്വേജ് ആണ് അദ്ദേഹത്തിന്.ആദ്യ പകുതിടില്‍ നന്നായി അഭിനയിച്ച നിഷാന്‍ അവസാനമാവുംപോഴെക്ക് ഈ കഥാപാത്രം തന്റെ കയ്യില്‍ സുരക്ഷിതമല്ലെന്ന തോന്നല്‍ ഉണ്ടാക്കി. അസിഫ്,നാരായണന്‍ എന്ന Character ചെയ്ത നടന്‍ എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.സന്തോഷ്‌ ജോഗി മലയാള സിനിമയ്ക്കു തീരാ നഷ്ടമാണെന്ന് ഊട്ടിയുരപ്പിക്കുന്നതാണ് ഈ ചിത്രം.തന്റെ ചെറിയ കഥാപാത്രം അദ്ദേഹം വളരെ നന്നാക്കി.നിത്യ മേനോന്‍ മോശമില്ലാത്ത അഭിനയം കാഴ്ചവച്ചു.ജഗതിയെ എന്തിനോ വേണ്ടി കാസ്റ്റ് ചെയ്ത പോലെ തോന്നി.നിത്യയുടെ അച്ഛനായി അഭിനയിച്ച നടന്‍ ഫോട്ടോ ആയിട്ട് മാത്രമായിരുന്നെങ്കില്‍ ''ഉഷാര്‍'' ആകുമായിരുന്നു.
ഒരു പരീക്ഷനതെക്കാലുപരി മലയാള സിനിമയ്ക്കു ഒരു പുതിയ പാത തുറക്കാന്‍ ഈ സിനിമയ്ക്കു കഴിയുന്നു.അവിടെയാണ് ഈ സിനിമയുടെ വിജയം.താര രാജാക്കന്മാരുടെ സിനിമാലോകത്ത് പുതിയ രാജകുമാരന്മാര്‍ അവരോധിക്കപെടെണ്ടിയിരിക്കുന്നു.അതിനു ഉത്തകുന്നതാവട്ടെ ഈ സിനിമയുടെ വിജയം.


പെണ്‍പട്ടണം


.rating :7 .5 /10 .

നന്മകള്‍ നശിച്ചിട്ടില്ല....
കുടുംബസദസ്സുകളുടെ സംവീധായകന്‍ വി എം വിനുവിന്റെ പെണ്‍പട്ടണം മലയാള സിനിമയില്‍ 'നന്മകള്‍ നശിച്ചിട്ടില്ല' എന്ന് പ്രക്യാപിക്കുന്നു.കതാധാരിധ്ര്യത്തില്‍ തിരിയുന്ന മലയാള സിനിമയ്ക്കു പുത്തന്‍ ഉണര്വേകുന്നതാണ് ഈ ചിത്രം.എന്നും നല്ല സിനിമകള്‍ എടുക്കാറുള്ള വി എം വിനു ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല,കുടുംബങ്ങളെ കയ്യിലെടുക്കാനുള്ള തന്റെ 'melodramatic' രീതി തന്നെയാണ് ഈ സിനിമക്കും.
കോഴിക്കോട്ടെ 4 കുടുംബശ്രീ സ്ത്രീകള്‍ക്ക് 30 ലക്ഷം രൂപ ലഭിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ രീതികളും ആണ് കഥ.രഞ്ജിത്തിന്റെ കഥക്ക് ടി എ റസാക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു.വി എം വിനുവിന്റെ സ്ഥിരം ചേരുവകളായ ''സൂര്യകാന്തി'' പാട്ടും,ക്ലൈമാക്സ്‌നു മുന്‍പുള്ള കോമഡി സീനുകളും,കോഴിക്കോടന്‍ ഭാഷയും ആവശ്യം പോലെ ചേര്‍ത്തിട്ടുണ്ട്.sentinental സീനുകളും ഇഷ്ടം പോലെ ഉണ്ടേ. അത് പക്ഷെ അതി ഭാവുകത്വം ആവാതെ സൂക്ഷിച്ചിട്ടുമുണ്ട്‌.പഴയ നടികളെ തിരിച്ചു കൊണ്ടുവരുക എന്ന പരിപാടി വി എം വിനു ഇത്തവണയും തെറ്റിച്ചിട്ടില്ല.മലയാളികളുടെ ഇഷ്ട നായികാ രേവതി ചിത്രത്തിലൂടെ തിരിച്ചെത്തുന്നു. ശ്വേത മേനോന്‍,kpac ലളിത,നെടുമുടി,ലാല്‍ എന്നിവരാണ്‌ ലീഡ് റോളുകളില്‍..[സ്ഥിരം പോലീസുകാരനായ സുരേഷ് കൃഷ്നക്ക് പകരമാണ് ലാല്‍,....സന്തോഷം].എല്ലാവരും നല്ല ആക്ടിംഗ് തന്നെ ആയിരുന്നു.ശ്വേത മേനോന്റെ action സീന്‍സ് തിയേറ്ററില്‍ നല്ല കയ്യടി നേടി.കുറെ കാലത്തിനു ശേഷം കഥയിലും സംഭാഷണതതിലുമെല്ലാം നന്മ നിറച്ച ഒരു പടം കുടുംബ സദസ്സുകള്‍ക്ക് കാണാന്‍ കിട്ടി എന്നാണ് കണ്ടു കഴിഞ്ഞപ്പോള്‍ തോന്നിയത്.
ആദ്യത്തെ കുറച്ച നിമിഷങ്ങള്‍ നാടകം പോലെയാണ് തോന്നിയത്.നല്ല ലോക്കല്‍ ആകുമോ പടം എന്ന തോന്നല്‍ ഉണ്ടായി.പക്ഷെ കഥ മെല്ലെ ട്രാക്കിലേക്ക് കയറിയപ്പോള്‍ ശരിക്കും സമയം പോകുന്നതെ അറിഞ്ഞില്ല.ഒരു കോഴിക്കൊട്ടുകരനയത് കൊണ്ടാവണം സംഭാഷണങ്ങള്‍ വളരരെയധികം നന്നായതായി തോന്നി.മലയാള സിനിമാക്കാര്‍ തീരെ കൈവക്കാത്ത ചില മേഖലകളിലേക്ക് പടം കടന്നു ചെല്ലുന്നുണ്ട്,ജയില്‍ സീന്‍ അതിനൊരു ഉദാഹരണമാണ്‌.ചിത്രത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഭാഗം കഥ തന്നെ.പുതുമയുള്ള കഥ തന്നെ ചിത്രത്തിന്റെ ആത്മാവെന്നു ഒരിക്കല്‍ കൂടി വി എം വിനു ഊട്ടിയുറപ്പിക്കുന്നു.ക്യാമറ സ്ഥിരം v m വിനു ചിത്രങ്ങള്‍ പോലെതന്നെ ഏറെയോന്നുമില്ലെങ്കിലും മോശമാക്കിയില്ല.സംഗീതത്തില്‍ പുതിയതായി ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന് പറയാം.[ഈ സംവീതയകര്‍ക്കെല്ലാം എന്താ ''m g ശ്രീകുമാര്‍ flu" പിടിച്ചോ?അതോ ഫ്രീ ആയിട്ടാണോ മൂപ്പര്‍ മ്യൂസിക്‌ ചെയ്തു കൊടുക്കുന്നത്?]BGM ചിലനേരങ്ങളില്‍ balanced ആയിരുന്നില്ല.സ്ഥിരം വി എം വിനു ചിത്രങ്ങളുടെ എല്ലാ നല്ലതും ചീതയും ഉണ്ടെങ്കിലും ''topic'' ന്റെ പുതുമ സിനിമയ്ക്കു 3 മാര്‍ക്ക് കൂടുതല്‍ നല്‍കുന്നു.
കുടുംബ പ്രേക്ഷകര്‍ക്ക്‌ തീര്‍ച്ചയായും പോയി കാണാവുന്ന ഒരു പടമാണ്‌ ഇതെന്ന് നിസംശയം പറയാം.
verdict :ഹിറ്റ്‌

മലര്‍വാടി ആര്‍ട്സ് ക്ലബ്

രചന , സംവിധാനം : വിനീത് ശ്രീനിവാസന്‍

rating : 3 / 5

കഥയിലും തിരക്കഥയിലും അത്യാവശ്യ നിലവാരംപുലര്‍ത്തുന്ന സിനിമ .....

പക്ഷെ സംഭാഷണം പലപ്പോഴും കൃത്രിമമായിതോന്നുന്നു ...

നിലവാരമുള്ള ഹാസ്യം .... എസ് കുമാറിന്റെ ക്യാമറവളരെ നന്നായിരിക്കുന്നു ...

എങ്കിലും പലയിടങ്ങളിലും ഇഴഞ്ഞു നീങ്ങുന്ന പ്രതീതി ....

പാട്ടുകള്‍ എടുത്തുപറയത്തക്കതായി ഒന്നുമില്ലെങ്ങിലും ... പശ്ചാത്തല സംഗീതം വളരെ നിലവാരംപുലര്‍ത്തുന്നു ....

ROCK ON എന്ന ഹിന്ദി സിനിമയില്‍ നിന്നും കടമെടുത്തതാണ് പല സന്ദര്‍ഭങ്ങളും ......

കണ്ടിരിക്കാം എന്നല്ലാതെ എടുത്തു പറയതക്കതായി ഒന്നും സിനിമയില്‍ ഇല്ല .......

പുതുമുഖ നടന്മാര്‍ ഏറെ നിരാശപ്പെടുത്തുന്നു .....

പുതുമ ഏറെയൊന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും കുറെ പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക്സമ്മാനിച്ചതില്‍ വിനീത് ശ്രീനിവാസന് അഭിമാനിക്കാം .......

ശ്രീനിവാസന്റെ അപ്രതീക്ഷിതമായ രംഗപ്രവേശനം കയ്യടി ഉണ്ടാക്കുന്നു .....

നെടുനുടി , ജഗതി, സുരാജ്, സലിം കുമാര്‍ എന്നിവര്‍ വളരെ നന്നായിര്‍ക്കുന്നു .........

എങ്കിലും മലയാള സിനിമയിലെ കഥാ ദാരിദ്ര്യം വിളിച്ചോതുന്നു ഈസിനിമ