send in your articles to : spandanamcampuspulse@gmail.com

Sunday, July 4, 2010

ആരാണ് ശരി...............???? ?

-ശ്രീതിഷ് ശശി


കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ...... സമയം വൈകിട്ട് 3: 15 ......

എന്റെ വണ്ടി 4 നു ആണ് ........ ഏതായാലുംസമയമുണ്ട് .... .... സീസണ്‍ ടിക്കറ്റ്‌ പുതുക്കേണ്ടതീയതി അതിക്രമിച്ചു ....... ഇന്ന് തന്നെ ആയ്കോട്ടെ ......... ...

സാമാന്യം നല്ല ക്യൂ ഉണ്ട് .......... നാളെ രണ്ടാം ശനിആണല്ലോ ..... .... മിക്കവാറും പേര് 3:45 നുള്ളപരശുവിനു പോകാനുള്ളതാണ് .......... അതിന്റെ ഒരു ആധി എല്ലാരുടേം മുഖത്തുണ്ട്‌ ........ എനിക്കേതായാലും സമയമുണ്ടല്ലോ ............................

രണ്ടാമത്തെ ക്യൂ ന്റെ പുറകിലായി ഞാന്‍ സ്ഥാനം പിടിച്ചു .............. സമയം പോകെറ്റ്‌ മണിപോലെയാണ് ........ ചെലവഴിക്കാതിരിക്കുമ്പോള് തീരുകയെയില്ല ........ ചെലവഴിക്കാന്‍n തുടങ്ങുമ്പോഴേക്കും പെട്ടന്ന് തീരും ........ കണ്ണടച്ച് തുറക്കുംബോഴെക്ക് 3:45 ആയി .........

. ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ എതിചെര്നിരിക്കുന്നു ..... ആള്‍ക്കാര്‍ ബഹളം വെച്ചു തുടങ്ങി ........ നിന്നു നിന്നുമടുതെന്കിലും ഒടുവില്‍ ഞാന്‍ മുന്നിലെത്തി ..........

ഏറെ പ്രതീക്ഷിയോടെ ..... " സര്‍, സീസണ്‍ ...." .........

കേട്ട പാതി കേള്‍കാത്ത പാതി അങ്ങേരു എന്റെ നേരെ ചാടി വീണു " തനിക്കൊന്നും ബോധമില്ലെടോ തെരക്കിനെടയ്ക തന്റെ ഒരു സീസണ്‍ ........ പോയിട്ട് പിന്നെ വാടോ ....!!!!"" ??????? ....



" അല്ല .... ഇതെന്തു പരിപാടിയാ ..........



ഞാന്‍ ചുമ്മാ ക്യൂ നിന്ന അര മണിക്കൂറിനു വില ഒന്നുമില്യോ ???????????? """

" ഇന്ത്യന്‍ റെയില്‍വേ തന്റെ തറവാട്ടു വകയാണോടാ"

എന്ന് ചോധിക്കനമെന്നുണ്ടായിരുന്നെങിലും ........ ആരോഗ്യത്തെയും ജനവികാരതെയും മാനിച്ചു ഒന്നുംമിണ്ടാതെ ഞാന്‍ ക്യൂ നു വെളിയിലിറങ്ങി............





അപ്പഴും മനസ്സു ചോദിച്ചു ........ "ആരാണ് ശരി ?"

1 comment:

ponjaran said...

സ്പന്ദനതിനെ വെബ്‌ ലോകത്തേക്ക് കൈപിടിച്ച് കൊണ്ട് വന്നതിനു ഹാര്‍ദ്ദമായ അഭിനന്ദനനഗല്‍ !

സ്പന്ദനം അതിമനോഹരമായ ഒരു ഓര്മ ആണ് ... നമ്മുക്ക് പ്രവര്‍ത്തിക്കാന്‍ ക്യാമ്പസ്‌ പല്സും ഒരു പരിധി വരെ NSS ഉം മാത്രം ഉണ്ടായിരുന്ന ഒരു കാലത്തെ കൂട്ടായ്മയുടെ ഓര്മ...

സ്പന്ദന ത്തിനു ജന്മം കൊടുത്തവരില്‍ 42 ആം ബാച്ചിലെ സുനീഷ് , മുകുന്ദ് , പ്രജിത്ത് എന്നിവരുടെ പ്രവര്‍ത്തനം പ്രത്യേകം എടുത്തു പറയേണ്ടത് ആണ് . സ്പന്ദന ത്തിനു അന്ന് ഉണ്ടായിരുന്ന യുനിയന്‍ ചുവര്‍ മാഗസിനെ നില്‍ നിന്നും വ്യത്യസ്തം ആയി കലാപരം ആയ ചാരുത നല്‍കിയ പരീക്ഷനഗല്‍ തുടങ്ങി വച്ചത് സുനീഷ് ആയിരുന്നു .... ക്യാമ്പസ്‌ ഇന്ന് വരെ കണ്ടത്തില്‍ ഏറ്റവും മികച്ച കഥാകാരന്‍ ആയ സുനീഷ് ആയിരുന്നു സ്പന്ദന ത്തിന്റെ ആദ്യ കുറെ ലക്കങ്ങള്‍ നടത്തിയത് . ( സുനീഷ് ആയിരുന്നു ഒരിടവേളക്ക് ശേഷം SFI നേടിയെടുത്ത യുനിയന്‍ ന്റെ മാഗസിന്‍ ന്റെ ( To hunt a silent Cry )എഡിറ്റര്‍ ഉം ). 43 ആം ബാച്ചിലെ നിഷാന്ത് , ഉണ്ണി , അനൂപ്‌ എന്നിവരുടെ തുടര്‍ പ്രവര്തനഗലും എടുത്തു പറയേണ്ടത് ആണ് .

ഒരുപാട് നല്ല ഓര്‍മ്മകള്‍ തന്നിട്ടുണ്ട് സ്പന്ദനം ഞങ്ങള്‍ക്ക് ....

പഴം പുരാണം അവിടെ നിക്കട്ടെ !

ഒരു പഴയ സ്പന്ദനം പ്രവര്‍ത്തകന്‍ എന്നാ നിലയില്‍ ഈ ബ്ലോഗിന് ചില അഭിപ്രായങ്ങള്‍ കുറിക്കട്ടെ :

1. ഒരു എഡിറ്റോറിയല്‍ ആരംഭിക്കുക ...സമാലീന സംഭവങ്ങളെ കുറിച്ച് ക്യാമ്പസ്‌ പള്‍സ്‌ പ്രവര്‍ത്തകരുടെ / കച്ചവട വത്കരിക്കപെട്ട മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ ജന പക്ഷ പ്രതികരണം എന്നാ നിലക്ക് അത് ശ്രദ്ധിക്കപ്പെടും . ഒപ്പം മറ്റു സ്ഥിരം പംക്തികളും ആകാം . ( കാര്‍ട്ടൂണുകള്‍ , സിനിമ നിരൂപണങ്ങള്‍ , സമകാലീന സംഭവങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ )

2. അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ MCQ ഉത്തരങ്ങള്‍ കൊടുക്കാതിരിക്കുന്നതാണ് ഭംഗി ..അത് ബ്ലോഗില്‍ ക്രിയാത്മകം ആയ ഇടപെടലുകള്‍ കുറക്കാന്‍ ഇടയാക്കിയേക്കും ... അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ഉള്ളവര്‍ അത് വിശദം ആയി കമന്റ്‌ ആയി തന്നെ രേഖപ്പെടുത്തട്ടെ ..

3. സ്പന്ദനം എഡിറ്റോറിയല്‍ ബോര്‍ഡ്‌ നു ഒരു ഇ മെയില്‍ വിലാസം ഉണ്ടെങ്കില്‍ അത് ബ്ലോഗില്‍ നല്‍കിയാല്‍ പഴയ സ്പന്ദനം പ്രവര്‍ത്തകരുടെ രചനകള്‍ / അഭിപ്രായങ്ങള്‍ എന്നിവ കിട്ടാന്‍ എളുപ്പം ആക്കിയെക്കും .

4. സ്പന്ദനതിനെ എത്രയും പെട്ടെന്ന് ഏതെങ്കിലും മലയാളം ബ്ലോഗ്‌ അഗ്ഗ്രിഗട്ടെര്‍ ഇല്‍ ലിസ്റ്റ് ചെയ്യുക ... സ്പന്ദനതിനെ മെഡിക്കല്‍ കോളേജ് ന്റെ അതിരുകള്‍ക്ക് പുറത്തു പൊതു സമൂഹത്തില്‍ എത്തിക്കാന്‍ അത് ഉപകരിക്കും . ( അത് ചെയ്യേണ്ട രീതി അറിയും എന്ന് കരുതട്ടെ )

പൊതുസമൂഹത്തില്‍ ചിന്തിക്കുന്ന / പ്രതികരിക്കുന്ന വൈദ്യ വിദ്യാര്‍ഥി സമൂഹത്തിന്റെ സബ്ദം എത്തിക്കാന്‍ സ്പന്ദന ത്തിനു കഴിയട്ടെ

സ്നേഹ അഭിവാദ്യങ്ങളോടെ


മനോജ്‌

ഒരു പഴയ സ്പന്ദനം പ്രവര്‍ത്തകന്‍ , 43 ആം ബാച്ച് CMC.