-എം സജീഷ് ...
ശുദ്ധ ജലമുള്ള ഒരു കിണര്‍ ഉണ്ടായിരുന്നു .......
മീനുകളും മാക്രികളും ഒരു പോലെ സന്തോഷത്തോടെ ജീവിച്ചിരുന്ന കിണര്‍ ............
ആയിടെ പെരുമഴയില്‍ കിണര്‍ നിറയെ വെള്ളം കയറി - ചെളിവെള്ളം ....
കുടിക്കാന്‍ പറ്റാതായി , കിണര്‍ പൊട്ടകിണര്‍ ആയി....
കുറ്റിക്കാട്ടില്‍ നിന്നും നീര്‍കോലികളും പച്ചിലപാമ്പുകളും ഇഴഞ്ഞു വന്നു .........
കലക്ക് വെള്ളത്തിലിറങ്ങി - മീന്‍ പിടിച്ചു .....
അവര്‍ തവളകളോട് പറഞ്ഞു
"ഇതാണ് തക്കം, മീനുകളില്ലാത്ത കിണര്‍ .... നിങ്ങളുടെത് മാത്രമായ കിണര്‍ ....!
അധികാരം പിടിച്ചെടുക്കുക ......"
തവളകള്‍ പലതുണ്ടായിരുന്നു ,
ചൊറിതവളകള്‍ മുതല്‍ വാല്‍മാക്രി വരെ.....
പച്ച തവളകള്‍ ആയിരുന്നു കൂടുതല്‍ ...
കിട്ടിയ അവസരം ഉപയോഗിച്ച് തവളകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു ...
അവര്‍ ഭരണം ഏറ്റെടുത്തു - പൊട്ടകിണരിന്റെ ....?
"ഈ കാണുന്നതാണ് പ്രപഞ്ചം " ഒരു തവള പറഞ്ഞു...
"നമ്മള്‍ ലോകത്തിന്റെ അധികാരികള്‍ " മറ്റൊരു മാക്രി ആനന്ദം കൊണ്ട് തുള്ളിച്ചാടി ...........
"കിണറ്റിനു മുഴുവന്‍ പച്ച പെയിന്റ് അടിച്ചാലോ .... ?
പായലിന്റെ നിറവുമായി ഭയങ്കര മാച്ചിംഗ് ആയിരിക്കും
പച്ച തവളയ്ക്ക് വേറെ അജണ്ടകള്‍ ഉണ്ടായിരുന്നു ....
ചെടികള്‍ക് മറവില്‍ നീര്‍കോലികളും പച്ചിലപാമ്പുകളും കാത്തിരിക്കുകയായിരുന്നു - തവളകള്‍ തടിച്ചുകൊഴുക്കുന്നതും കാത്തു ......
അങ്ങനെ മഴക്കാലം തവളകളുടെ ഉത്സവ കാലമായി ....
എന്നുമിങ്ങനെ കലക്ക് വെള്ളമായിരിക്കുമെന്നു അവര്‍ പ്രതീക്ഷിച്ചു !
പക്ഷെ പടിഞ്ഞാറു കടല്‍ ഇരമ്പ്‌കയായിരുന്നു - സുനാമി !
കടല്‍ വെള്ളം മെല്ലെ കരയെ വിഴുങ്ങി കടന്നു വരികയായിരുന്നു ....
പൊട്ടകിണരുകലുടെ നേര്‍ക്ക് .............
അതില്‍ തിമിംഗലങ്ങളും , കൂറ്റന്‍ സ്രാവുകളും ഉണ്ടായിരുന്നു ......
ചക്ശുശ്രവനന്മാര്‍ അതൊന്നും ഓര്‍ത്തതേയില്ല ദര്ധുരങ്ങളും .....
No comments:
Post a Comment