- നിധീഷ് കെ (MLT)
(സ്മൃതിപദങ്ങളില്‍ ........ജൂണ്‍ ലക്കം ..........ഒന്നാം സ്ഥാനം നേടിയ കൃതി .......)
മഴത്തുള്ളികള്‍ മനസ്സിന്റെ വിങ്ങലാണ് ! പിടഞ്ഞു വീഴുന്ന ഓരോ മഴത്തുള്ളിക്കും പറയാന്‍ കാണും ഓരോ കഥകള്‍ ...... ശിശിരത്തിനും ഹേമന്തത്തിനും വേനലിനും ഇടയിലുള്ള ദൈര്‍ഘ്യം ....അത് അസഹനീയമാണ് ! ചെറിയ തുള്ളികള്‍ വലിയ പ്രവാഹത്തിന് വഴി തെളിക്കുന്നു ! ഒഴുക്കുന്നതിനോറൊപ്പം എല്ലാറ്റിനെയും തന്നിലെക്കാവഹിക്കുന്നു! ഒരു മന്ത്രവാദി കണക്കെ! ഉരുകുന്ന മഞ്ഞുകട്ടകള്‍ അറിയുന്നുണ്ടാവുമോ ..... താനാകും ഒരു വലിയ പ്രവാഹത്തിന് ഉത്തരവാദി എന്ന് ......! പാടങ്ങള്‍ക്കു മീതെ അര്‍മാധിക്കുന്നതും ജീവനെടുക്കുന്നതും കര്‍ഷകര്‍ക്ക് വേണ്ടിയാണോ?
"അണ്ണാറക്കണ്ണനെ ഓടിച്ചും, മൂവാണ്ടന്‍ മാവിന് കല്ലെറിഞ്ഞും ചാലിയാര്‍ പുഴ കടന്നു മല്ലീശ്വരി കാവില്‍ ഉത്സവത്തിന് പോയിട്ടുണ്ട് ! പക്ഷെ നാളെ സ്കൂളിലും പോണം !
" സ്ലേറ്റു പെന്‍സില്‍ കൈയ്യില്‍ പിടിച്ചോണ്ട് ഓടിയാല്‍ വീണു പോയേക്കും ! പോക്കറ്റില്‍ ഇട്ടാല്‍ പിന്നെ ചന്ദുവും കിങ്ങിനീം കാനൂല്ല ......! നമ്മക്കെന്നെ മുഴുവനും കിട്ടൂം ചെയ്യും .......!"
" നീ പൊക്കോ ...! നാളെ കാലത്ത് ഞാന്‍ വരാം !"
ഓടിമറയുന്ന അവന്റെ മുഖം ! വളവു കഴിയുന്നതിന്റെ മുന്പുള്ളവരുടെ ഒരു തിരിഞ്ഞു നോട്ടം! എല്ലാം നാളത്തെ ദിവസത്തിന്റെ aaveeshramaayiriqqaam!
" നിന്റെ സഞ്ചി നല്ല ചന്ദം ഉണ്ട് ട്ട്വോ .....! എന്റെ നല്ലതല്ലേ? അച്ഛന്‍ ഇന്നലെ കടേന്നു കൊണ്ടന്നതാ ... കുട്ടന്‍ കരഞ്ഞപ്പോ അവനും വെടിക്കാന്നു പറഞ്ഞുട്ടുണ്ട്! നമുക്ക് പോവ്വാ !"
" അപ്പു പുഴേല് ഒഴുകണ വെള്ളം!" " അപ്പു നീ ഇറങ്ങേണ്ട!"
എന്താ ഇറങ്ങ്യാല് ? ഞാന്‍ ഇന്നലെ അച്ഛന്റെ ഒപ്പം പുഴെക്കൂറെ നടന്നല്ലേ മല്ലീശ്വരി കാവില്‍ പോയത്! നമ്മള് മാങ്ങ പറിക്കാന്‍ പിന്നെ എത്തിക്കൂടെയാ?
"അപ്പു ഇന്നലെ രാത്രി മഴ പെയ്തില്ലേ ?"
" അതിനെന്താ പുഴേല് ഇറങ്ങ്യാല് ! ഇന്ന് പോണ വഴിക്ക് അണ്ണാനെ കല്ലെറിയണം !"
മഴത്തുള്ളികള്‍ ചാലിയാര്‍ പുഴയ്ക്കു സമ്മാനിച്ച വലിയ ഒഴുക്കിന് അപ്പുവിനെ തന്നിലേക്ക് ആവാഹിക്കാനുള്ള ശക്തിയുണ്ടായിരുന്നു !
മഴതുള്ളികല്ക് അറിയില്ലല്ലോ അപ്പു ഈ വഴി അണ്ണാറക്കണ്ണനെ ഓടിക്കാനും മൂവാണ്ടന്‍ മാവിന് കല്ലെറിയാനും മല്ലീശ്വരിക്കാവില്‍ ഉത്സവത്തിന് പോവാനും പോകാരുന്റെന്നു ! .....................
No comments:
Post a Comment