- അഷ്ടമൂര്‍ത്തി , 49th ബാച്ച്
അവരെന്നെ,
വന്‍ ഭൂരിപക്ഷത്തോടെ
തെരഞ്ഞെടുത്തു
ക്ലാസ് ലീഡറാക്കി .....
പഠിപ്പില്‍ ,
ഞാനൊന്നാമന്‍ .....
പറയാതെ ,
വരയിട്ട നോട്ടിലടുക്കിയ
മയില്‍പീലി കണ്ണുകളിലെ
പ്രണയ പെരുക്കങ്ങളിലും
ഇടവേലകളിളവര്‍ മൊഴിഞ്ഞ
ഓരോ വാക്കും ,
സ്ലീബ മാഷിന്റെ കൈയ്യിലെ
കാട്ടുചൂരലുകള്‍ തീര്‍ത്ത
വായുവൃത്തങ്ങളില്‍
പുനര്‍ജ്ജന്മം കൊണ്ടു ....
പക്ഷെ , ചിലര്‍ ; ചിലര്‍ മാത്രം......
ഒരു ദിവസം
മുറിയടിക്കാന്‍ വന്ന
മേരിചേചിയുടെ കൈയ്യിലെ
ചവറ്റു കുട്ടയില്‍ ,
പേരെഴുതി നിറഞ്ഞ
കടലാസ്സു കൂട്ടത്തില്‍
ചീഞ്ഞു നാറുന്ന
എന്റെ ഹൃദയം
അതില്‍
അശ്വതി , സിന്ധു , സ്റെല്ല ,
സല്‍മ , ഹര്‍ഷ , മഞ്ജു ,
പിന്നെയും
എഴുതാതെ പോയ കുറെ പേരുകള്‍ ...............
2 comments:
nice
എഴുതാതെ പോയ പേരുകള്‍ ഒരുപാട്
ഉണ്ട് അല്ലെ.............
Post a Comment