- വിധു പ്രഭാകര്‍
പാടവരമ്പതിരുന്നു കവിതയെഴുതുമ്പോള്‍
ഞാന്‍ സ്വപ്നങ്ങളിട്ടു വച്ചിരുന്ന
ചില്ലൂ പാത്രം കാണാതായി.
നഷ്ട്ടപ്പെട്ട സ്വപ്‌നങ്ങള്‍ അന്വേഷിച്
ഞാന്‍ കടലിനക്കരെ ചെന്നു
മണലാരണ്യങ്ങളില്‍ ഞാന്‍
സ്വപ്‌നങ്ങള്‍ തേടിയെത്തി .
പലപ്പോഴായി മനസ്സില്‍ മൊട്ടിട്ട
പ്രണയനാമ്പുകളെ പിഴുറെരിഞ്ഞ്ജ്,
ഞാനെന്റെ യൌവ്വനത്തെ പീഡിപ്പിച്ചു .
ചുടുചോരയെ തണുത്ത വെള്ളത്തില്‍
മുക്കി തണുപ്പിച്ചു .
പക്ഷെ....
കാലചക്രം വിഴുങ്ങിക്കളഞ്ഞു,
എന്റെ പരിശ്രമങ്ങളുമായി എനിക്ക്
നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.
കലണ്ടറില്‍ പേജുകള്‍ മറിഞ്ഞുകൊണ്ടിരുന്നു
തിരിച്ചറിവുകള്‍ക്ക് കനം വെച്ചുകൊണ്ടിരുന്നു.
ഒരു ഇടവപ്പാതിയില്‍
നടുമുറ്റത്തെ കല്തൂനിലേക്ക്
പടര്‍ന്നു കയറിയ
വള്ളിപ്പടര്‍പ്പുകളില്‍ മഴനൂലുകള്‍
മീട്ടിയ ഈണം ഞാന്‍ കേട്ടു.
നനവു പടര്‍ന്ന
നടുമുറ്റത്തെ മണ്ണില്‍
കാലെടുത്തു വച്ചപ്പോള്‍
ശരീരത്തിലൂടെ കടന്നുപോയ്യ വിറയല്‍
ഈശ്വരാ...
ഇത് അതുതന്നെയല്ലേ ?
ഒടുവില്‍....
മഴപെയ്തു തോര്‍ന്നപ്പോള്‍
ഇലച്ചാര്‍ത്തുകളില്‍
എന്റെ സ്വപ്‌നങ്ങള്‍
തൂങ്ങികിടക്കുന്നത് ഞാന്‍ കണ്ടു...
No comments:
Post a Comment