send in your articles to : spandanamcampuspulse@gmail.com
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, February 21, 2011

ഭൂമി




അഞ്ജന പോള്‍, 54th ബാച്ച്

മയില്‍പീലിയും sms ഉം പിന്നെ കണ്ണിംഗ് ഹാമും




നിഷാന്ത് , 54th ബാച്

പ്രകാശം



അമല്‍ ജോര്‍ജ് , 54th ബാച്ച്

THE EARTH



MONICA , 54TH BATCH

ചായങ്ങള്‍

നഷ്ട പ്രണയം

മരുപ്പച്ച തേടി



ARUN M A

Thursday, November 4, 2010

കേള്‍ക്കുക നിങ്ങള്‍



അരുണ്‍ എം എ

അവിരതം

Wednesday, August 25, 2010

പാവക്കൂത്ത്

- ജതിന്‍ പി



ഗോര്‍ക്കിയുടെ 'അമ്മ'യെ പരിചയപ്പെട്ടത്
മുതല്കാണ് ഒന്നാമന്‍ വിമോചനം
സ്വപനം കണ്ടു തുടങ്ങിയത്

ഹിന്ദുത്വം അതിശ്രേഷ്ഠമെന്ന ബോധോദയം
തൊട്ട് രണ്ടാമന്‍ കാക്കി-
ട്രൗസറണിഞു തുടങ്ങി

കോണി കയറിയാല്‍ സ്വര്‍ഗത്തിലെത്തുമെന്ന്
കേട്ടപ്പോള്‍ മൂന്നാമന് പച്ചപ്പ്
ആകര്‍ഷകമായി തോന്നി

ഇവന്‍ നിന്റെ വഴിയിലെ മുള്ളെന്ന്
നേതാവ് പറഞപ്പോഴാണ് അവര്‍
അന്യോന്യം വാളോങ്ങിയത്

അധികാരിയുടെ മുറിയില്‍ ചര്‍ച്ചയും
അണ്ടിപരിപ്പും കഴിഞ്ഞപ്പോള്‍ നേതാക്കള്‍
കയ്യ് കൊടുത്ത് പിരിഞ്ഞു

അടുത്തടുത്ത ടേബിളില്‍ കിടക്കുമ്പോഴും
അവരുടെ മുഖത്തു ജീവിതസാഫല്യം
നിറഞ്ഞിരുന്നു

Friday, August 13, 2010

..........വിശപ്പ്‌ ................


-അഷ്ടമൂര്‍ത്തി


അവര്‍ വന്നു;
ദീര്‍ഘ
നേരം പ്രസംഗിച്ചു ;
ലോകം
നിറയുന്ന
റാഡിക്കലിസ്റ്റ് മേഘങ്ങളെപ്പറ്റി
മുഷ്ട്ടി
ചുരുട്ടി എറിയുന്ന
ഫണ്ടമെന്‍റലിസെത്തപ്പറ്റി;
മണിമന്ദിരങ്ങള്‍ പണിയുന്ന
അടിയാള ബൂറ്ഷ്വകളെപ്പറ്റി;
പൊട്ടാനുള്ള
വെമ്പലില്‍
കാലടികള്‍ക്ക്
കാതോര്‍കുന്ന
അധോഭൌമ
മൈനുകളെ പറ്റി,

ഞാനവരോട്
പറഞ്ഞു ;
എനിയ്ക്ക് വിശക്കുന്നു ,
ദാഹിക്കുന്നു
................

Saturday, July 17, 2010

എഴുതാതെ പോയ പേരുകള്‍

- അഷ്ടമൂര്‍ത്തി , 49th ബാച്ച്

അവരെന്നെ,
വന്‍ ഭൂരിപക്ഷത്തോടെ

തെരഞ്ഞെടുത്തു
ക്ലാസ്
ലീഡറാക്കി .....


പഠിപ്പില്‍ ,

ഞാനൊന്നാമന്‍
.....
പറയാതെ
,
വരയിട്ട
നോട്ടിലടുക്കിയ
മയില്‍‌പീലി
കണ്ണുകളിലെ
പ്രണയ പെരുക്കങ്ങളിലും

ഇടവേലകളിളവര്‍ മൊഴിഞ്ഞ

ഓരോ
വാക്കും ,
സ്ലീബ
മാഷിന്റെ കൈയ്യിലെ
കാട്ടുചൂരലുകള്‍
തീര്‍ത്ത
വായുവൃത്തങ്ങളില്‍

പുനര്‍ജ്ജന്മം
കൊണ്ടു ....
പക്ഷെ , ചിലര്‍ ; ചിലര്‍ മാത്രം......

ഒരു
ദിവസം
മുറിയടിക്കാന്‍
വന്ന
മേരിചേചിയുടെ
കൈയ്യിലെ
ചവറ്റു
കുട്ടയില്‍ ,

പേരെഴുതി നിറഞ്ഞ

കടലാസ്സു
കൂട്ടത്തില്‍
ചീഞ്ഞു
നാറുന്ന
എന്റെ ഹൃദയം


അതില്‍

അശ്വതി
, സിന്ധു , സ്റെല്ല ,
സല്‍മ
, ഹര്‍ഷ , മഞ്ജു ,
പിന്നെയും

എഴുതാതെ
പോയ കുറെ പേരുകള്‍ ...............

Wednesday, July 7, 2010

ഇന്നലെ

-ഡോ യഹിയ എം കെ ..


വിധിയുടെ അഗ്നി ചൂളകളില്‍
വാര്‍ത്തെടുത്ത അനുഭവങ്ങള്‍ ,
സ്വപ്നത്തിന്റെ ചായക്കൂട്ടില്‍
യാഥാര്ത്ഥ്യത്തിന്റെ നിറഭേദങ്ങള്‍
പ്രതീക്ഷയുടെയും യാഥാര്ത്ഥ്യത്തിന്റെയും ......

നിരത്തുകളില്‍ വഴി പിരിഞ്ഞു
ഒറ്റയടിപാതയിലെവിടെയോ
കാലിടറുന്നു , വീണ്ടും വേച്ചു വേച്ചു
ജീവിതത്തിന്റെ അനിവാര്യതയിലേക്ക്
ഇന്നലെകളുടെ കറുത്ത നിഴലുകള്‍
ഇന്നിനെ പിന്തുടരുന്നുവോ...?
ഹൃദയം നുറുങ്ങിയ ഇടവഴികളിലൂടെ
മോഹങ്ങള്‍ ചിന്നിച്ചിതറിയ
വഴിത്താരയിലൂടെ.......
ജീവിതത്തിനും മരണത്തിനും ഇടയില്‍.........

ഇനി എത്ര ദൂരം................?

THE POET RESPONDS TO BOBBY FISCHER

- Netha Hussain ( 53rd)


"CHESS IS MY LIFE“ -BOBBY FISCHER(CHESS PLAYER)



each in our own way,bob ,we have said yes
to squares of white and black
you labour over the pawn,knight and queen
while I board over metaphors and prepositions
you and iare guided by the delicate
laws of arithmetic-but I choose not to follow them
you plan attack and defense,and become the game;
for you chess is a war where victory is obvious
but bob,I know not,if I ever could win
a war of words-for the words seem to slip
from the pages,as soon as I think them.
I pluck the rose,straw their petals,arrange-
And rearrange the pattern,as I do with words
Even if I had a cross bar,and archimedes to help,
I would not lift my dreams,heavy and bound
I know,bob,your dreams are light enough
To be carried by the wind,forget about archimedes

Sunday, July 4, 2010

SHE WEEPS..................

-Sreya S Prasad


T
ried so hard, to make sense of your wisdom.
But now it does not matter
We have gone as far as we could go.
Tired of living the roles you set down...
Tired of watching you break rules I am to follow.
Once I had nothing to say...
Now things have changed.

Have we no choice to decide,
Have we no freedom to our beliefs?
Can’t I feel my own life,
Without you telling me it’s forbidden?
Have we crossed the line too far?
That you take matters to your own court
And so guiltlessly ‘punish’ us??

You speak of ethnicity...
Yet everyday, you shove it away
With your well practiced sneers and catcalls.
If you so eagerly set examples so horrid
Why else would faith not be misunderstood?
Why wouldn’t you be called a fanatic?
We believe in tradition that has stood the test of time,
But not in tradition that will separate you and me!

Why must you tie our wings?
While we never even fly outside the nest,
But afraid that one day we might!!
Soon, we will not stand by such atrocities,
When we are just as capable of flying...
While you remain grounded, wings broken…
Soon, more voices will emerge…
Then no strategy of yours will be enough,
To hold back discontent reborn…

ആധുനികത

- സൂര്യ എം വിജയന്‍

മുന്നില്‍ ചലിക്കുന്ന സ്ക്രീന്‍ സേവര്‍ ,
ഉള്ളില്‍ വ്രണിതമായ ആത്മാവ്
എന്റെ ദുഖങ്ങളുടെ പെരുമ്പറയില്‍
കാതടിപ്പിക്കുന്ന അലമുറകളില്‍
ഞാന്‍ തിരഞ്ഞു നടന്ന ആധുനികത എവിടെ .......?
വേഗങ്ങളുടെ സീമകള്‍ അനുദിനം -
സവേഗം തകര്‍ക്കപ്പെടുന്നു .....
പ്രതിബന്ധങ്ങളുടെ മാറാലക്കെട്ടുകള്‍
എന്റെ സിരകളില്‍ മുറിവുകള്‍ ഉണ്ടാക്കി
കൂര്‍ത്ത കരിങ്കല്‍ ചീളുകള്‍ എന്റെ-
കാല്‍പാദങ്ങളെ കീറി മുറിച്ചു .......
എന്നിട്ടും എന്റെ കണ്ണില്‍ കണ്ണീരുവന്നില്ല്ല
അത്യാധുനിക ദുഖത്തിലെന്തു കണ്ണീര്‍ ............

Saturday, July 3, 2010

പ്രവാസി

- വിധു പ്രഭാകര്‍

പാടവരമ്പതിരുന്നു കവിതയെഴുതുമ്പോള്‍
ഞാന്‍ സ്വപ്നങ്ങളിട്ടു വച്ചിരുന്ന
ചില്ലൂ പാത്രം കാണാതായി.
നഷ്ട്ടപ്പെട്ട സ്വപ്‌നങ്ങള്‍ അന്വേഷിച്
ഞാന്‍ കടലിനക്കരെ ചെന്നു
മണലാരണ്യങ്ങളില്‍ ഞാന്‍
സ്വപ്‌നങ്ങള്‍ തേടിയെത്തി .
പലപ്പോഴായി മനസ്സില്‍ മൊട്ടിട്ട
പ്രണയനാമ്പുകളെ പിഴുറെരിഞ്ഞ്ജ്,
ഞാനെന്റെ യൌവ്വനത്തെ പീഡിപ്പിച്ചു .
ചുടുചോരയെ തണുത്ത വെള്ളത്തില്‍
മുക്കി തണുപ്പിച്ചു .
പക്ഷെ....
കാലചക്രം വിഴുങ്ങിക്കളഞ്ഞു,
എന്റെ പരിശ്രമങ്ങളുമായി എനിക്ക്
നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.
കലണ്ടറില്‍ പേജുകള്‍ മറിഞ്ഞുകൊണ്ടിരുന്നു
തിരിച്ചറിവുകള്‍ക്ക്‌ കനം വെച്ചുകൊണ്ടിരുന്നു.
ഒരു ഇടവപ്പാതിയില്‍
നടുമുറ്റത്തെ കല്തൂനിലേക്ക്
പടര്‍ന്നു കയറിയ
വള്ളിപ്പടര്‍പ്പുകളില്‍ മഴനൂലുകള്‍
മീട്ടിയ ഈണം ഞാന്‍ കേട്ടു.
നനവു പടര്‍ന്ന
നടുമുറ്റത്തെ മണ്ണില്‍
കാലെടുത്തു വച്ചപ്പോള്‍
ശരീരത്തിലൂടെ കടന്നുപോയ്യ വിറയല്‍
ഈശ്വരാ...
ഇത് അതുതന്നെയല്ലേ ?
ഒടുവില്‍....
മഴപെയ്തു തോര്‍ന്നപ്പോള്‍
ഇലച്ചാര്‍ത്തുകളില്‍
എന്റെ സ്വപ്‌നങ്ങള്‍
തൂങ്ങികിടക്കുന്നത്‌ ഞാന്‍ കണ്ടു...