- ശ്രീതിഷ് ശശി
എടവലത്ത് കുന്നുംപ്രത്തു രാമന്‍ മകന്‍ മുകുന്ദന്‍ കുളിച്ചു കുറിയിട്ട് ഇടവഴിയിലേക്ക് ഇറങ്ങുകയാണ് .
ഇടവഴിയിലാകെ , മങ്ങിക്കത്തുന്ന തെരുവ് വിളക്കിന്റെ മടുപ്പിക്കുന ഒരു തരം മഞ്ഞ നിറം ഒലിച്ചിറങ്ങിയിരുന്നു .. വിതറപ്പെട്ട കരിയിലകള്‍ക്കിടയില്‍ അവിടവിടെ ആയി ചിതറി വീണ ഇരുട്ടിന്റെ നേര്‍ത്ത ചീളുകളും .
ഗ്രീഷ്മത്തിന് ഇത് യൌവ്വന കാലം ... അറിയാതെ പെയ്ത മഴയുടെ അവിവേകത്തിന് സാക്ഷ്യമായി, വഴിയുടെഅരികുകളില്‍ കിളിര്‍ത്തു വരുന്ന പച്ചപ്പുല്ലിന്റെ നനുപ്പു. കാവിലെ കളം പാട്ടിന്റെ തനിയാവര്‍ത്തനമായി , തുള്ളല്‍കഴിഞ്ഞ ഭഗവതിക്കളമായി പച്ചയും മഞ്ഞയും കറുപ്പും ചുറ്റി കുത്തിയ നാട്ടിടവഴി .
കാലൊച്ച കേട്ട് ഇടവഴികളിലെ മാളങ്ങളില്‍ നിന്നും അണലികള്‍ തല പുറത്തേക്കിട്ടു . അറ്റം ചീന്തിയ നാവുകളില്‍അവ മുകുന്ദന്റെ ഗന്ധം നനുത്തു. കൈയ്യിലെ കുറുവടി നിലതുന്നുമ്പോളുയര്‍ന്ന മരണത്തിന്റെ മിടിപ്പുകളില്‍പാതിയടഞ്ഞ കണ്ണുകളില്‍ അവ വീണ്ടും നിശ് ചേതരായി.
തെക്കിനിയില്‍ അപ്പോള്‍ രാമന്‍ വീണ്ടും വിളിച്ചു. കഴായതിന്റെയും വിയര്‍പ്പിന്റെയും വിസര്‍ജ്ജ്യങ്ങലുറെയും കടുത്തഗന്ധവുമായി ഒരു കുടന്ന കാടു പുറത്തേക്ക് തെറിച്ചു കെട്ടഴിഞ്ഞു ....
അകത്തേക്ക് വിളികേട്ടു കാല്‍ ഏതോ വീണ്ടിവിചാരത്തില്‍ പുറത്തേക്കു തന്നെ വലിച്ചു ദേവകി മുറ്റത്തേക്ക് കണ്ണ്തുറന്നു
- മുകുന്ദനും ഇറങ്ങുകയാണ് .......
രാമന്റെ വഴിയെ തന്നെ .... നടയിറങ്ങി, പടിയിറങ്ങി, ഇടവഴിയിറങ്ങി ....
- എന്നിട്ടൊടുവില്‍ , ഒരു പാതിരാ നേരത്ത് ഞെട്ടിയുണര്‍ന്ന ഗ്രാമം ദേവകിയുടെ ബോധത്തിന്റെ വിളറിയമുഖത്തേക്ക് തണുത്ത വെള്ളം തളിച്ചതും നിലവിളിച്ചതും എന്തിനായിരുന്നു ?
പറമ്പിലും ഇടവഴിയിലെ ഇരുട്ടിലും അപ്പോള്‍ ഒരു കെടു മണം പടരുന്നത് ദേവകി അറിഞ്ഞു ... വെടിമരുന്നുകരിയുന്നത് പോലെയോ, അതോ പച്ച മാംസതിലേക്ക് കൊടുവാള്‍ മുന .......
അടിവയറ്റില്‍ അമര്‍ത്തിപ്പിടിച്ച കൈകള്‍ക്ക് മുകളിലേക്ക് കുനിഞ്ഞു കൂടി രാമന്‍
ദേവകി കണ്ണുകള്‍ അമര്‍ത്തി അടച്ചു ... തുളുമ്പി വീണ തുള്ളികളില്‍ അവര്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു
- മുകുന്ദാ നല്ലോണം സൂക്ഷിക്കണേ മോനെ , പുല്ലാനിപ്പാമ്പ് വായ തുറക്കുന്ന മണം കണ്ടില്ലേ ...... ?
അകലെയെവിടെയോ മുത്തപ്പനെ മലകയട്ടുന്ന വെള്ളാട്ട ചെണ്ടയില്‍ ആസുരത പഠരുന്നതിന്റെ പെരുക്കം....
- ഇടവഴിയില്‍ മോനെ , അണലി പാമ്പുകള്‍ ഉണ്ടാവും . ഇരുട്ട് മരത്തിന്റെ മറവില്‍
മുകുന്ദന്‍ തിരിഞ്ഞു നിന്നു
അമ്മ !
അമ്മക്ക് പുറകില്‍ , അശ്വതിക്ക് പുറകില്‍ ഒരില പോലും ഉണങ്ങിപ്പോയ തുളസിചെടിയുടെ കറുത്ത പൂക്കള്‍ വീണുകരിഞ്ഞു പോയ മണ്ണ് ...
അവിടെ ...
അവിടെ തന്നെയായിരുന്നു .....
അച്ഛന്റെ പാതി ചതഞ്ഞ ശരീരം അകതെക്കെടുത്തപ്പോള്‍ അടിയില്‍ ചോദ്യചിഹ്നം പോലെ ആയിരംചോനനുരുംബുകള്‍ നുരയിട്ടിരുന്നത് ....
അതിനുമപ്പുറം വിവ്ട് കീറിയ ചാനകപ്പോളികളില്‍ നിലാമഴ വീഴ്ത്താതെ കാവലാളായി നില്‍ക്കുന്ന ഓലക്കൂരയുടെഎഴുന്നു നില്‍കുന്ന തിരുശേഷിപ്പുകള്‍
- അമ്മേ, ഇനിയുമെന്നെ വിളിക്കല്ലേ ....... , പിന്‍വിളി വിളിക്കല്ലേ
മുകുന്ദന്‍ ഇടവഴിയിലേക്കിരങ്ങുകയായി , അണലികള്‍ മാളത്തിലേക്ക് തല വലിച്ചു..... ഇടവഴിയുടെ അങ്ങേ തലയ്കല്‍ ഇരുട്ട് ഒന്ന് കൂടെ കനത്തു ...
അകലെ അരയാല്‍തറയില്‍ അപ്പോഴും മുനിഞ്ഞു കത്തുന്ന തിരിവിളക്കിന്റെ മങ്ങിയ വെളിച്ചം .....
നഗരത്തില്‍ നിന്നും ഒഴുകിയെത്തിയ കാറിനരികില്‍ നിറങ്ങളും നിഴലുകലുമായി നാലന്ജ് ആളുകള്‍ .... തൊപ്പി , കറുത്ത കണ്ണട ...
മുകുന്ദന്‍ ഇരുട്ടിനു മറഞ്ഞു നിന്ന്
- അമ്മേ ......
മുകുന്ദന്റെ കണ്ണുകള്‍ ഒരു നിമിഴം മുകളിലേക്ക് കൈകള്‍ കൂപ്പി .... അരയാല്‍ കൊമ്പില്‍ രാപ്പക്ഷികള്‍ ചിറകടിച്ചു ...
- അമ്മേ .......
- അമ്മയുടെ പിന്‍വിളിയിലെനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുകയാനല്ലോ ... എന്റെ ആത്മ ധൈര്യം പോലും ...
ഒരു ദീര്‍ഘ നിശ്വാസത്തിനോടുവില്‍ മുകുന്ദന്‍ മുന്നിലെ ഇരുട്ടിന്റെ കൂമ്പാരത്തിലേക്ക് ആഞ്ഞു തൊഴിച്ചു,. കൈയ്യിലിരുന്ന കുറുവടി എങ്ങോട്ടെന്നില്ലാതെ ചുഴറ്റി എറിഞ്ഞു ..
അമ്പലക്കുളത്തിലെ താമരവള്ളികള്‍ക്കിടയില്‍ അപ്പോള്‍ ഒരു ചെറുതിരയുലഞ്ഞു ....
തന്റെ കൂട്ടുകാരും കാറില്‍ കയറി അവരോടൊപ്പം നഗരത്തിന്റെ വന്യതയിലേക്ക് ചേക്കേറുകയാണ് ... നാളെ ഒരുപക്ഷെ അവര്‍ അവരുടെതായ ലോകം ...
- തനിക്കു, തനിക്കു മാത്രം ......
-ഒരു ക്വട്ടേഷന്‍ സംഘത്തില്‍ ചേരാന്‍ പോലുമുള്ള .....
- ഒരാളെ , ഒരാളെയെങ്കിലും കൊല്ലാനുള്ള പരിമിതമായ ധൈര്യം പോലും , ദൈവമേ .... - എന്നിട്ട് വേണം , എനിക്കെന്റെയച്ചനെ ......
മുകുന്ദന്‍ സാവധാനം തിരിഞ്ഞു നടന്നു ... നീലക്കാറിന്റെ പുറകിലെ ചുവന്ന വെളിച്ചം മുകുന്ദനെ തനിച്ചാക്കി അകന്നകന്നു പോയി ....
ആകാശത്ത് , മുകുന്ദന് കൂട്ടായി ചന്ദ്രനുദിച്ചു ...
നനഞ്ഞ കരിയിലകളിലൂടെ നടക്കാന്‍ ഇപ്പോള്‍ മുകുന്ദന് നന്നായി പേടി തോന്നുന്നുണ്ടായിരുന്നു ....
- പക്ഷെ .....
- അമ്മ , അമ്മ കാത്തിരിക്കുകയായിരിക്കും, തന്നെ ....
- വിളമ്പി വെച്ച കുത്തരിചോറ് ...
നാക്കിലക്ക് മുന്നില്‍ നീട്ടിയിട്ട ആവനിപ്പലക, നിലവിലക്കിലെരിയുന്ന ഒറ്റതിരി....
അച്ഛന്റെ നനഞ്ഞ കണ്ണുകളില്‍ നിന്നും പൊഴിയുന്ന ചുവന്ന മുത്തുകള്‍ പെറുക്കി ചെപ്പിലടച്ചു കളിക്കുകയായിരിക്കും അശ്വതി ...
- മുകുന്ദന് വേണ്ടി .
ഒരു പക്ഷെ , ഇതൊന്നുമറിയാതെയാണല്ലോ അണലികള്‍ മുകുന്ദന്റെ പതിഞ്ഞ കാല്വേപ്പുകളുടെ മടങ്ങി വരവിനായി കാതോര്തിരുന്നതും ഇറങ്കള്‍ ചോട്ടില്‍ ചോനനുരുംബുകള്‍ തിളച്ചു തൂവിയതും ....... .
1 comment:
A great start...! Nicely done...! Pl's try to change malayalam font, it's not coming alright...! Any way great work jathin and all behind this!
Post a Comment